വാഗമൺ റോഡിലേയ്ക്ക് കൂറ്റൻ പാറക്കല്ല് ഉരുണ്ടത്തി . ഇന്ന് രാവിലെയാണ് സംഭവം. വേലത്തുശേരിക്ക് സമീപമാണ് കല്ല് റോഡിൽ പതിച്ചത്. ഒരാൾ പൊക്കമുള്ള വലിയ കല്ലാണ് വാഹനങ്ങൾ ഇടതടവില്ലാതെ ഓടുന്ന റോഡിലേയ്ക്ക് ഉരുണ്ടെത്തിയത്. സംഭവ സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പഞ്ചായത്ത് പ്രസിഡൻ്റ് KC ജയിംസിൻ്റെ നേതൃത്വത്തിൽ ജെ.സി.ബി എത്തിച്ച് റോഡരികിലേക്ക് കല്ല് മാറ്റി.
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments