തീക്കോയി വാഗമൺ റോഡിൽ ഇന്നും അപകടം. കാർ ഓടയിലേക്ക് പതിച്ചാണ് അപകടമുണ്ടായത്. വെള്ളികുളം എട്ടാം മൈലിന് സമീപം കാരികാടിനടുത്താണ് അപകടമുണ്ടായത്.
പിന്നാലെ വന്ന വാഹനം അമിതവേഗത്തിൽ ഓവർടേക്ക് ചെയ്തപ്പോൾ വെട്ടിച്ച കാർ നിയന്ത്രണം വിട്ട് ഓടയിൽ വീഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. സ്ഥലത്തെത്തിയ പഞ്ചായത്തംഗം രതീഷ് പിഎസിൻ്റെ ജീപ്പ് ഉപയോഗിച്ച് വാഹനം കെട്ടിവലിച്ച് റോഡിൽ കയറ്റി. ഇന്നലെ മൂന്നു വാഹനങ്ങൾ അപകടത്തിൽപ്പെട്ട നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
വാഗമൺ റോഡ് ആധുനിക നിലവാരത്തിൽ പുതുക്കിപ്പണിതതോടെ അപകടങ്ങൾ ദിവസേന എന്നോണം ആണ് ഉണ്ടാകുന്നത്. വാഹനങ്ങളുടെ അമിതവേഗവും ഡ്രൈവർമാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാകുന്നുണ്ട്. കുത്തിറക്കവും കൊടും വളവുമുള്ള റോഡിൽ പലപ്പോഴും വേഗതയും അശ്രദ്ധയും ആണ് അപകടത്തിന് കാരണമാകുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments