Latest News
Loading...

പ്ലൈവുഡ് ഫാക്‌റികള്‍ക്കെതിരെ പ്രമേയം പാസാക്കി



40 കിലോമീറ്റര്‍ ചുറ്റളവില്‍ അഞ്ഞൂറോളം പ്ലൈവുഡ് ഫാക്ടറികളുള്ള പെരുമ്പാവൂരില്‍ പുതിയൊരെണ്ണം തുടങ്ങുന്നതിനേക്കാള്‍ ലാഭം സമീപജില്ലകളെന്ന ചിന്ത വ്യാപകമാകുന്നു. ഇതേ തുടര്‍ന്ന് കോട്ടയം ജില്ലയുടെ ഗ്രാമപ്രദേശങ്ങളില്‍ ഫാക്ടറികള്‍ തുടങ്ങുന്ന രീതി ശക്തമായി. ഭൂമിയുടെ വിലക്കുറവും റബ്ബര്‍തടിയുടെ ലഭ്യതയുമാണ് വ്യവസായികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

ഒന്നര വര്‍ഷത്തിനിടെ മൂന്ന് ഫാക്ടറികളാണ് തൊടുപുഴയ്ക്കടുത്ത കരിമണ്ണൂര്‍, കരിങ്കുന്നം, വെള്ളിയാമറ്റം എന്നിവടങ്ങളില്‍ ഉയര്‍ന്നുവന്നത്. ഭരണങ്ങാനം പഞ്ചായത്തിലെ  ഫാക്ടറിയ്‌ക്കെതിരെ കഴിഞ്ഞദിവസം വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. മരങ്ങാട്ടുപിള്ളി ഉഴവൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ 3 ഫാക്ടറികള്‍ക്കായുള്ള ജോലികള്‍ നടന്നുവരികയാണ്.   വായു ജലമലിനീകരണമാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. ഇതിന് പിന്നാലെയാണ് തലപ്പലം പഞ്ചായത്തിലും ഫാക്ടറികള്‍ക്ക് നീക്കം നടക്കുന്നത്. 

തലപ്പലം ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജല സ്രോതസുകള മലിനമാക്കുകയും ഗുരുതരമായ വായു മലിനീകരണം ഉണ്ടാക്കുകയും ജനങ്ങളുടെ സ്വസ്ഥ ജീവിതം തകര്‍ക്കുകയും കുടിവെള്ള പദ്ധതികളെ അട്ടിമറിക്കുകയും ചെയ്യുന്ന പ്ലൈവുഡ് ഫാക്ടറികള്‍ക്കും പാറമടകള്‍ക്കും അനുമതി നല്‍കരുതെന്നാവശ്യപ്പെട്ടുകൊണ്ട് വാര്‍ഡ് രണ്ടിലെ (അഞ്ഞൂറ്റിമംഗലം) മെംബര്‍ കെ ജെ സെബാസ്റ്റ്യനാണ് കഴിഞ്ഞദിവസം  പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രമേയം അവതരിപ്പിച്ചത്. വാര്‍ഡ് ഒന്നിലെ (നരിയങ്ങാനം ) മെംബര്‍  സ്റ്റെല്ല ജോയി പ്രമേയത്തെ പിന്‍താങ്ങി. പ്രമേയം ഏക കണ്ഠമായി പാസാക്കി. 





അതേസമയം, സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാനുള്ള സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പദ്ധതി പ്രകാരം എവിടെയും വ്യവസായം ആരംഭിക്കാമെന്നതാണ് അവസ്ഥ. പല രേഖകളും പിന്നീട് ഹാജരാക്കിയാല്‍ മതി. ജനകീയ പ്രതിഷേധത്തിനും പഞ്ചായത്തുകളുടെ എതിര്‍പ്പിനും വലിയ വിലയുണ്ടാകാറില്ല. അന്യസംസ്ഥാന തൊഴിലാളികളാണ് വലിയതോതില്‍ ഇത്തരം ഫാക്ടറികളില്‍ ജോലിയ്‌ക്കെത്തുക. ഗ്രാമപ്രദേശങ്ങളില്‍ ഇത്തരക്കാരുടെ അതിപ്രസരത്തെയും ജനങ്ങള്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments