ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ മേലുകാവ് കാഞ്ഞിരം കവല പാണ്ഡ്യൻ മാവിന് സമീപം അപകടത്തിൽ യുവാവ് മരിച്ചു. കാറും ബുള്ളറ്റും സ്കൂട്ടറും ആണ് അപകടത്തിൽപ്പെട്ടത്.
കരിമണ്ണൂർ നെടുമലയിൽ അനീഷ് ജോസഫ് (33 ) ആണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് അപകടം.
പാണ്ടിയന്മാവ് വളവിന് ശേഷമുള്ള വളവിലാണ് അപകടം ഉണ്ടായത്. സ്കൂട്ടറും ബുള്ളറ്റും തൊടുപുഴ ഭാഗത്തേക്ക് ആണ് പോയത്. ഇറക്കം ഇറങ്ങിവന്ന ബസ്സിനെ ഓവർടേക്ക് ചെയ്തു വന്ന കാറിൽ ഇരു വാഹനങ്ങളും ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അനീഷാണ് മരിച്ചത്.
പരിക്കേറ്റ അനീഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേലുകാവ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കാഞ്ഞിരപ്പള്ളി ചോറ്റിയിലെ ഗ്രീൻ ഡെയിൻ റിസോർട്ടിലെ ഷെഫ് ആയിരുന്നു അനീഷ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. ഭാര്യ ജോസ്മി തെക്കുംഭാഗം പുരക്കൽ കുടുംബാംഗം. മകൻ ജോവാൻ. മാതാവ് സെലിൻ. സഹോദരങ്ങൾ സിനി, നിഷ. സംസ്കാരം പിന്നീട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments