റബ്ബർ വിലയിടിവിന് എതിരെ കോട്ടയം റബർ ബോർഡിലേക്ക് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തപ്പെടുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ റബർ കർഷകരോട് കാണിക്കുന്ന നിഷേധാത്മകമായ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് നവംബർ മാസം ഏഴാം തീയതി വ്യാഴാഴ്ച 10 മണിക്ക് കോട്ടയം കളക്ടറേറ്റ് ഭാഗത്ത് നിന്നും ആരംഭിക്കുന്ന മാർച്ച് റബർ ബോർഡ് ഓഫീസിനു മുൻപിൽ എത്തിച്ചേരുമ്പോൾ കോട്ടയം ജില്ലാ പ്രസിഡണ്ട് അഡ്വ: ജയ്സൺ ജോസഫ് ഒഴുകയിലിന്റെ അധ്യക്ഷതയിൽ ചേരുന്ന ധർണ സമരം കേരള കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ: മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ :ജോയ് എബ്രഹാം എക്സ് എം പി സമര പ്രഖ്യാപനം നടത്തും.പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ:ഫ്രാൻസീസ് ജോർജ് എംപി .മുഖ്യ പ്രഭാഷണവും നടത്തും.ഐ ടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ് മുഖ്യാഥിതി ആയും പങ്കെടുക്കുന്ന സമര പരിപാടിയിൽ വക്കച്ചൻ മറ്റത്തിൽ എക്സ് എം പി, ഈ ജെ ആഗസ്തി, കെ എഫ് വർഗീസ്, പ്രൊഫ. ഗ്രേസമ്മ മാത്യു, തോമസ് കണ്ണന്തറ തുടങ്ങിയവർ പ്രസംഗിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments