പൂഞ്ഞാർ : ഈരാറ്റുപേട്ട -പൂഞ്ഞാർ സ്റ്റേറ്റ് ഹൈവേയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിലും, തകർന്നു കിടക്കുന്ന പൂഞ്ഞാർ തെക്കേക്കര ഗവൺമെൻ്റ് ആശുപത്രിപ്പടി റോഡും, പൂഞ്ഞാർ - വെട്ടിപ്പറമ്പ്-തീക്കോയി റോഡും നന്നാക്കുന്നതിലും പൊതുമരാമത്ത് വകുപ്പും, വാട്ടർ അതോറിറ്റിയും തുടരുന്ന അലംഭാവത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുവമോർച്ച പൂഞ്ഞാർ തെക്കേകര പഞ്ചായത്ത് കമ്മിറ്റി. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് ആണ് നിലവിൽ കാൽനടയാത്രയ്ക്ക് പോലും യോഗ്യമല്ലാത്ത രീതിയിൽ തകർന്നുകിടക്കുന്നത്. പ്രശ്നം അടിയന്തിരമായി പരിഹരിച്ചില്ലങ്കിൽ ഈ മാസം 5 ആം തീയതി ചൊവ്വാഴ്ച വൈകിട്ട് 5-ന് ആശുപത്രി പടിക്കൽ റോഡ് ഉപരോധം നടത്തുവാനും യോഗം തീരുമാനിച്ചു.
യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് ജോയ്സ് വേണാടന്റെ അധ്യക്ഷതയിൽ കൂടിയ യുവമോർച്ച പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി, ബിജെപി മണ്ഡലം പ്രസിഡൻ്റ് അഡ്വ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പറും ബിജെപി നേതാവുമായ അഡ്വക്കേറ്റ് ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തി. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രിൻസ് മൂവേലിൽ,
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് റ്റിജോമോൻ മുഖാലക്കുന്നേൽ, ജനറൽ സെക്രട്ടറി രാജേഷ് പി. എസ്. വാർഡ് മെമ്പറുമാരായ സജിമോൻ കദളിക്കാട്ടിൽ, അനിൽകുമാർ മഞ്ഞപ്ലാക്കൽ, സജി സിബി, ആനിയമ്മ സണ്ണി, ബി.ജെ.പി പൂഞ്ഞാർ മണ്ഡലം ജനറൽ സെക്രട്ടറി സോമരാജൻ ആറ്റുവയലിൽ, കർഷക മോർച്ച പൂഞ്ഞാർ മണ്ഡലം ജനറൽ സെക്രട്ടറി ജോസ് ഫ്രാൻസിസ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സെബാസ്റ്റ്യൻ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments