പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുക്കുഴിയിൽ വൈദികൻ ചമഞ്ഞെത്തി സ്ത്രീയുടെ സ്വർണവും പണവും കവർന്നതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ച്‌ച നടന്ന സംഭവത്തിൽ മുക്കുഴി തൊട്ടിപ്പാറ ചിറ്റാനപ്പാറയിൽ വൽസമ്മ ഈരാറ്റുപേട്ട പോലീസിൽ പരാതി നല്കി. വിധവയും ഒറ്റയ്ക്ക് താമസിക്കുകയും ചെയ്യുന്ന വൽ സമ്മയെ ബോധരഹിതയാക്കിയാണ് മോഷണം നടത്തിയത്.
പൂഞ്ഞാറിലെ വീട്ടിൽ ജോലി കഴിഞ്ഞ് മടങ്ങും വഴി ബൈക്കിലെത്തിയ ആൾ വൈദികനാണെന്നും പള്ളിയിൽ നിന്നും 3 ലക്ഷം രൂപ ലോൺ അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു. ഇതിന്റെ പ്രോസസിംഗിന്റെ ഭാഗമായി വിവിധ രേഖകൾ വേണമെന്നു പറഞ്ഞ് ഇയാൾ വീട്ടിലേയ്ക്ക് എത്തി. ഇതിനിടെ പ്രാർത്ഥിയ്ക്കുകയും കൊന്ത നല്‌കുകയും ചെയ്‌തു. കൊന്തയിൽ മുത്തുന്നതിനിടെ ബോധരഹിതയാവുകയായിരുന്നു.
ബോധം തെളിഞ്ഞപ്പോഴാണ് കഴുത്തിലുണ്ടായിരുന്ന മാലയും 1000 രൂപയോളവും നഷ്ടമായതായി വ്യക്തമാ യത്. ഹെൽമറ്റ് ധരിച്ചെത്തിയ ഇയാൾ ഹെൽമറ്റ് ഊരിയതെ ഇല്ല. വീട്ടിൽ ആളെത്തിയത് അയൽവാസികൾ ക ണ്ടെങ്കിലും പരിചയക്കാരനായിരിക്കുമെന്നാണ് കരുതിയത്. തുടർന്ന് വൽസമ്മ പോലീസിൽ പരാതി നല്‌കുക യായിരുന്നു.
അതേസമയം സമാനമായ സംഭവത്തിൽ അടൂരിൽ തിരുവനന്തപുരം സ്വദേശിയെ പോലീസ് ഇന്ന് പിടികൂടി. വിവിധ ജില്ലകളിലായി 36-ഓളം കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.
ഏനാദിമംഗലത്താണ് സമാനരീതി യിൽ പള്ളിയിൽ നിന്നും ലോൺ അനുവദിച്ചെന്ന് പറഞ്ഞ് വീട്ടിൽകയറി സ്വർണം തട്ടിയത്. തിരുവന്തപുരം കാ ഞ്ഞിരംകുളം സ്വദേശി ഷിബു എസ് നായരാണ് പിടിയിലായത്. ഇയാളുടെ ഫോട്ടോ കണ്ട് വൽസമ്മ തിരിച്ചറി ഞ്ഞതായാണ് സൂചന.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments