Latest News
Loading...

വിജയത്തിൻ്റെ പത്തരമാറ്റ് തിളക്കവുമായി പറത്താനം സീവ്യൂ എസ്റ്റേറ്റ് UP സ്കൂൾ



കാഞ്ഞിരപ്പള്ളി ഉപജില്ലാതല മേളകളിൽ ഇത്തവണ പറത്താനം സീ വ്യൂ എസ്റ്റേറ്റ് യു. പി സ്‌കൂൾ നേടിയെടുത്തത് അഭിമാനാർഹമായ വിജയങ്ങൾ. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ കാഞ്ഞിരപ്പള്ളിയിലെ 74ൽ പരം സ്കൂളുകളോട് മത്സരിച്ചാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. 



ഗണിതശാസ്ത്ര മേളയിൽ എൽ.പി വിഭാഗത്തിലും യു. പി വിഭാഗത്തിലും ഫസ്റ്റ് ഓവറോൾ, ശാസ്ത്ര മേളയിൽ എൽ. പി വിഭാഗം സെക്കൻ്റ് ഓവറോൾ, സാമൂഹ്യ ശാസ്ത്ര മേളയിൽ യു.പി വിഭാഗം ഓവറോൾ തേർഡും നേടിയാണ് സ്കൂൾ ഇത്തവണ വെന്നിക്കൊടി പാറിച്ചത് .



 കൂടാതെ പ്രവൃത്തിപരിചയ മേള, കായികമേള എന്നീ വിഭാഗങ്ങളിലും നിരവധി കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. വിജയികളെ സ്‌കൂൾ മാനേജർ റവ.ഫാ. ജോസഫ് കൊച്ചുമുറിയും PTA പ്രസിഡൻ്റ് ശ്രീ. നോബിൾ കുര്യൻ നടൂപറമ്പിൽ, ഹെഡ്മാസ്റ്റർ ജസ്റ്റിൻ ജോൺ കോക്കാട് എന്നിവരും അനുമോദനം അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments