പാലാ നഗരസഭാ പരിധിയിൽ വീണ്ടും ട്രാഫിക് പരിഷ്കരണം. പുലിയന്നൂർ കാണിയ്ക്ക മണ്ഡപം ജംഗ്ഷൻ മുതൽ സെൻ്റ് തോമസ് കോളേജിന് എതിർവശമുള്ള എസ്.എച്ച്. ഹോസ്റ്റൽ വരെയുള്ള ഭാഗങ്ങളിലാണ് ട്രാഫിക് ക്രമീകരണങ്ങൾ പുന:ക്രമീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട താലൂക്ക് വികസന സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മരിയൻ സെൻ്ററിൻ്റെ സമീപമുള്ള ബസ് സ്റ്റോപ്പ് അൽപ്പം കൂടി മുൻപോട്ടു മാറ്റി കൊച്ചിൻ സാനിവെയേഴ്സിനു സമീപമാക്കുന്നതിനു തീരുമാനിച്ചു.
തൊടുപുഴ ഭാഗത്തു നിന്നും ബൈപാസ് വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ മരിയൻ സെൻ്റർ ഭാഗത്തു നിന്നും വലത്തേയ്ക്ക് തിരിയാതെ എസ്.എച്ച്. ഹോസ്റ്റലിൻ്റെ മുൻപിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണെന്നും, മരിയൻ സെൻ്റർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ റൈറ്റ് ടേൺ എടുക്കുവാൻ പാടുള്ളതല്ലായെന്നും നിശ്ചയിച്ചു. നഗരസഭാ ട്രാഫിക് ക്രമീകരണ സമിതി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ഇന്നു മുതൽ (15/11/2024) ടി തീരുമാന പ്രകാരമുള്ള ക്രമീകരണങ്ങൾ മരിയൻ സെൻ്റർ ഭാഗത്ത് വരുത്തിയിട്ടുണ്ടെന്നും, സുഗമമായ യാത്രയ്ക്കായി വാഹന സഹകരിക്കണമെന്നും ചെയർമാൻ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments