മണിയംകുന്ന് സെൻറ് ജോസഫ് യു പി സ്കൂളിലെ ദീർഘകാലത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി കുഴൽ കിണർ പ്രവർത്തന ക്ഷമമായി. വേനൽക്കാലമായാൽ ഈ മേഖലയിൽ അനുഭവപ്പെടുന്ന ജലക്ഷാമത്തിൻ്റെ രൂക്ഷത മനസ്സിലാക്കി ശാശ്വത പരിഹാരം കാണാമെന്ന വാഗ്ദാന പ്രകാരം എം.എൽ.എ സർവീസ് ആർമി - പൂഞ്ഞാറുമായി സഹകരിച്ച് നിർമ്മാണം പൂർത്തിയാക്കിയ കുഴൽ കിണറിന്റെ സ്വിച്ച് ഓൺ കർമ്മം പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടായിരുന്നിട്ടും പൊതു ആവശ്യം കണക്കിലെടുത്ത് നിരവധി സുമനസ്സുകളുടെ സഹകരണത്തോടുകൂടി ഈ പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ മാനേജർ റവ.ഫാ.ജോർജ് തെരുവിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു.
നാടിന്റെ സുസ്ഥിര വികസനത്തിനും, വിദ്യാഭ്യാസ മേഖലയിലെ നൂതന സംരംഭങ്ങൾ വഴി ലക്ഷ്യം വയ്ക്കുന്ന ദീർഘവീക്ഷണ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും , ഒപ്പം നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിജയത്തിന് പ്രാർത്ഥനാശംസകൾ നേരുകയും ചെയ്തു.
കേരളപ്പിറവിയോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ മയിൽപ്പീലി എന്ന പതിപ്പ് പ്രസ്തുത പരിപാടിയിൽ പ്രകാശനം ചെയ്തു.
ഹെഡ്മിസ്ഡ്രസ് സിസ്റ്റർ റ്റീന ജോസ്, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.തോമസ് കുട്ടി കരിയാപുരയിടം,പദ്ധതി കോ- ഓർഡിനേറ്റർ ശ്രീ.അലൻ, പി.റ്റി.എ പ്രസിഡൻറ് ശ്രീ.ജോയി ഫിലിപ്പ്,പി.റ്റി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments