അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മണിയംകുളം രക്ഷാഭവൻ സന്ദർശിക്കുകയും രക്ഷാഭവന്റെ പ്രവർത്തനങ്ങൾക്കായി മരുന്നുകൾ, വീൽ ചെയർ, എയർ ബഡ്ഡ്, രോഗികൾക്കുള്ള ബാക്ക് റസ്റ്റ് തുടങ്ങിയ സാധനങ്ങൾ രക്ഷാഭവന് കൈത്താങ്ങായി വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരപരാകത്തിന്റെ അദ്ധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ട് 318ബി ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവ്വഹിച്ചു.
ക്ലബ് ഡയറക്ടർ ബോർഡ് അംഗവും ബ്രില്ലന്റ് സ്റ്റഡിസെന്റർ മാത്‍സ് വിഭാഗം മേധാവിയുമായ പ്രൊഫ: റോയി തോമസ് കടപ്ലാക്കൽ മുഖ്യ പ്രഭാഷണം നടത്തി.
സെക്രട്ടറി മനേഷ് കല്ലറക്കൽ വൈസ് പ്രസിഡന്റ് ജോജോ പ്ലാത്തോട്ടം രക്ഷാഭവൻ മദർ സുപ്പീരിയർ സിസ്റ്റർ ആൻജോ തുടങ്ങിയവർ പ്രസംഗിച്ചു. ലയൺ മെമ്പർമാരായ ജോസ് മനക്കൽ, സ്റ്റാൻലി തട്ടാംപറമ്പിൽ, മാത്യു വെള്ളാപാണിയിൽ, ക്രിസ്റ്റോം കല്ലറക്കൽ, സിസ്റ്റർ റോസ്ന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments