പാലാ നഗരസഭായുടെയും ,മീനച്ചില്‍ പഞ്ചായത്തിന്‍റെയും വികസനത്തിനു വലിയ പങ്ക് വയ്ക്കുവാന്‍ കഴിയുന്നതിനു വേണ്ടി 2012 ല്‍ പാലാ ടൗണില്‍ നിന്നും ഒന്നര കില്ലോമീറ്റര്‍ ദൂരമുള്ള കളരിയാമ്മക്കല്‍ കടവില്‍ പണി പൂര്‍ത്തികരിച്ചെങ്കിലും പാലത്തിലേയ്ക്കു നാളെതൂവരെയായിട്ടും റോഡ് നിര്‍മ്മിക്കാത്ത അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ചു സിവില്‍ സ്റ്റേഷന്‍ മുമ്പാകെ തരംഗിണി സാംസ്കാരിക സംഘത്തിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ധര്‍ണ്ണസമരം നടത്തി.
കോടികള്‍ മുടക്കി പണിത പാലത്തിലേയ്ക്കു 14 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു സൈക്കിള്‍ പോലും ഓടിക്കുവാന്‍ സാധിക്കാത്തതൂം ,ഗോവണി വച്ചു കയറിക്കേണ്ട അവസ്ഥയിലാണ് ഇന്നും. നാടിന്‍റെ വികസനത്തിനായി ജനങ്ങള്‍ നല്‍കുന്ന ഭീമമായ് നികുതിപ്പണം പാഴാക്കുകയാണ് അധികാരികള്‍. പാലത്തിലേയ്ക്കു റോഡ് ഇല്ലാത്തതൂ മൂലം മീനച്ചില്‍ പഞ്ചായത്തിലുള്ളവര്‍ക്കു ആശൂപത്രിയിലും ,ടൗണിലേയ്ക്കു പോകുന്നതിനു അഞ്ചു കിലോ മീറ്റര്‍ കുടുതല്‍ യാത്ര ചെയ്യേണ്ട വരികയാണ് .കൂടുതല്‍ സമയവും, സമ്പത്തും നഷ്ടപ്പെടുന്ന ഈ അവസ്ഥ വര്‍ഷങ്ങളായി തുടരുകയാണ്.
റോഡ് പൂര്‍ത്തികരിക്കുന്നത് വരെ വിവിധ ജനകീയ സമരങ്ങള്‍ തുടരാന്‍ പ്രതിഷേധ യോഗം തീരുമാനിച്ചു. നാടിന്‍റെ വികസനത്തിനു വേണ്ടിയുള്ള ഈ പ്രതിഷേധം വിജയകരമാക്കുവാന്‍ കഴിയട്ടെയെന്ന് സമരത്തില്‍ പങ്കെടുത്ത പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തല്‍ പറഞ്ഞു . പൗരാവകാശ സമിതി പ്രസിഡണ്ടു ജോയി കളരിക്കല്‍ ധര്‍ണ്ണസമരം ഉല്‍ഘാടനം ചെയ്തു. തരംഗിണി സാംസ്കാരിക സംഘം പ്രസിഡണ്ടു ജോസഫ് വെട്ടിക്കല്‍ , ട്രഷറര്‍ സജിവ് നിരപ്പേല്‍ , ലൈല മാക്കുന്നേല്‍ , സണ്ണി വെട്ടം , ജോയി മൂക്കന്‍തോട്ടം , ജോജി തറക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു .
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments