Latest News
Loading...

മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിയുടെ ഉദ്ഘാടനം നടന്നു.




മേലുകാവ് . പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി - മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിക്കു തുടക്കമായി. ഇതിൻ്റെ ഭാഗമായി മേലുകാവുമറ്റം സെൻ്റ് തോമസ് ഇടവകയുമായി സഹകരിച്ച് മാർ സ്ലീവാ മെഡിസിറ്റി - അസംപ്ഷൻ മെഡിക്കൽ സെൻ്റർ മേലുകാവുമറ്റത്ത് വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

 


 





സൗജന്യ മെഡിക്കൽ ക്യാമ്പ് മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട് ഡയറക്ടർ റവ. ഫാ. ജോസ് കീരഞ്ചിറ മേലുകാവുമറ്റം പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി കോനു ക്കുന്നേൽ എന്നിവർ ചേർന്നു ഉദ്ഘാടനം ചെയ്തു. മേലുകാവുമറ്റം സെൻ്റ് തോമസ് ചർച്ച് വികാരി റവ.ഡോ.ജോർജ് കാരാംവേലിൽ , കാർഡിഡോളജി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. രാജു ജോർജ് എന്നിവർ പ്രസംഗിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments