Latest News
Loading...

യുവാവിനെ കണ്ടെത്താനായില്ല തെരച്ചിൽ നാളെയും തുടരും



കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ നാളെയും തുടരും. പാലാ ഫയർഫോഴ്സും കോട്ടയത്ത് നിന്നുള്ള സ്കൂബ ടീമും ഈരാറ്റുപേട്ടയിലെ ടീം എമർജൻസി അംഗങ്ങളും പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ ഒഴുക്കും കലങ്ങിമറിഞ്ഞ വെള്ളവും ആണ് തെരച്ചിൽ നിന്ന് തടസ്സമാകുന്നത്. വൈക്കത്ത് നിന്നുള്ള സ്കൂബ ടീമാണ് നാളെ തിരച്ചിൽ നടത്തുക. 
കൈപ്പുഴ സ്വദേശി ധനേഷിനെയാണ് ചെക്ക് ഡാമിൽ നീന്തുന്നതിനിടെ കാണാതായത്. സുഹൃത്തിനൊപ്പം ആണ് ധനേഷ് ഇവിടെ എത്തിയത്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.

തിരച്ചിലിനു തയ്യാറെടുക്കുന്ന ടീം എമർജൻസി അംഗങ്ങൾ


കിഴക്കൻ മേഖലയിൽ ഇന്നലെ ഉണ്ടായ കനത്ത മഴയെ തുടർന്ന് ആറ്റിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇതിനെ അവഗണിച്ച് നീന്താൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. 




പത്തിലധികം പേരാണ് ഇതിനോടകം കിടങ്ങൂർ ചെക്ക് ഡാമിൽ മരണപ്പെട്ടിട്ടുള്ളത്. ചെക്ക് ഡാമിന് താഴേക്കുള്ള ഭാഗത്ത് കൂറ്റൻ പാറക്കെട്ടുകളും അടിയൊഴുക്കും ആണ് ഉള്ളത്. 



അപകടമരണങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. ഈ ബോർഡിനു മുന്നിലൂടെയാണ് അപകടത്തിലേക്ക് ആളുകൾ ഇറങ്ങിപ്പോകുന്നത്. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments