Latest News
Loading...

അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ച നാളെ



പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ച നാളെ (നവം. 2) നടക്കും. നിലവില്‍ യുഡിഎഫിനാണ് ഭൂരിപക്ഷമെങ്കിലും സിപിഎം പുറത്താക്കിയ അംഗമാണ് പ്രസിഡന്റ്. അവിശ്വാസം പാസാകുന്ന പക്ഷം ഭാഗ്യപരീക്ഷണത്തിലൂടെ അധികാരം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫിന്റെ നീക്കം. 





കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഇടത് വലത് മുന്നണികള്‍ക്ക് 5 വീതവും 4 ജനപക്ഷഅംഗങ്ങളുമാണ് വിജയിച്ചത്. പി.സി ജോര്‍ജ്ജിന്റെ വോട്ട് വേണ്ടെന്ന് യുഡിഎഫ് നിലപാടെടുത്തപ്പോള്‍ ജനപക്ഷത്തിന്റെ വോട്ടില്‍ സിപിഎം അധികാരത്തിലെത്തി. ഇത് വിവാദമായതോടെ ജില്ല കമ്മറ്റി രാജി വയ്ക്കാന്‍ നിര്‍ദേശിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനത്തെത്തിയ ജോര്‍ജ്ജ് അത്തിയാലില്‍ രാജി വെച്ചില്ല. തുടര്‍ന്ന് ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്നും അംഗത്വത്തില്‍ നിന്നും പുറത്താക്കി. പരിസ്ഥിതി ലോല വിഷയത്തിലും ഭരണത്തിലും പഞ്ചായത്ത് പരാജയപ്പെട്ടെന്ന് കാട്ടിയാണ് യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നിരിക്കുന്നത്. 




ഭരണസമിതിക്കെതിരെ സിപിഎമ്മും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. ബിജെപി ആയി മാറിയ ജനപക്ഷ അംഗങ്ങളുടെ നിലപാടും സിപിഎം നിലപാടും നിര്‍ണായകമാണ്. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments