Latest News
Loading...

പാലാ എക്സൈസ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി



ചെത്ത് -മദ്യ വ്യവസായ തൊഴിലാളി യൂണിയൻ (എ ഐ റ്റി യു സി യുടെ നേതൃത്വത്തിൽ പാലാ എക്സൈസ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.  എ ഐ റ്റി യു സി ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്യ്തു. കള്ള് ഷാപ്പിന്റെ ദൂര പരിധി എടുത്തുകളയുക, അടഞ്ഞുകിടക്കുന്ന ഷാപ്പുകൾ തുറന്നു പ്രവർത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടന്നത്. 




മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ് ബാബു കെ ജോർജ് അധ്യക്ഷത വഹിച്ചു. ചെത്ത് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി പി കെ ഷാജകുമാർ, എ ഐ റ്റി യു സി ജില്ല വൈസ് പ്രസിഡന്റ് എം ജി ശേഖരൻ, മണ്ഡലം സെക്രട്ടറി അഡ്വ പി ആർ തങ്കച്ചൻ, പി എൻ ദാസപ്പൻ, കെ ബി അജേഷ് സലിൻ റ്റി ആർ, പി ഡി ഹരി എന്നിവർ പ്രസംഗിച്ചു





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments