Latest News
Loading...

തൊടുപുഴ റോഡിൽ വാഹനാപകടം




പാലാ തൊടുപുഴ റോഡിൽ കാർ നിയന്ത്രണം വിട്ട് അപകടം. കൊല്ലപ്പള്ളിക്കും ഐങ്കൊമ്പിനും ഇടയിൽ അഞ്ചാംമൈലിലാണ് അപകടമുണ്ടായത്. തൊടുപുഴയിൽ നിന്നും വന്ന കാർ (ടയോട്ട ഗ്ലാൻസ ) റോഡരികിലെ വിളക്ക് കാലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 




അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. സോളാർ വിളക്ക് മറിഞ്ഞുവീണു. അഞ്ചാം മയിലിലെ വളവിന് സമീപം കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്ന് സംശയിക്കുന്നു. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments