സ്വാതന്ത്ര്യപ്രാപ്തിക്കു മുൻപ് രാജഭരണകാലത്ത് മൽസ്യ തൊഴിലാളികളടക്കം നിരവധിയാളുകൾ അധിവസിച്ചിരുന്ന തീരദേശ ഭൂമി രാജാവിനാൽ പാട്ടത്തിനു ലഭിച്ചയാളുടെ അനന്തരാവകാശി വസ്തുവിന് രേഖകളുണ്ടാക്കി രജിസ്റ്റർ ചെയ്ത് സ്വന്തം പേരിലാക്കിയതിനു ശേഷം ഫറൂഖ് കോളജിന് വഖഫ് ആയി നൽകിയ സാഹചര്യത്തിൽ അവിടെ സ്ഥിരതാമസക്കാരായിരുന്നവർ ഫറൂഖ് കോളജ് അധികൃതരുമായുണ്ടാക്കിയ ധാരണപ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം വില കൊടുത്തു വാങ്ങി ആധാരം രജിസ്റ്റർ ചെയ്ത് കരം അടച്ച് സർവ്വവിധ സ്വാതന്ത്ര്യത്തോടും കൂടി അനുഭവിച്ചു പോരുമ്പോഴാണ് നീതി വിരുദ്ധമായ വഖഫ് നിയമത്തിൻ്റെ പേരിൽ യഥാർത്ഥ ഉടമകൾക്ക് ഭൂമിയുടെ മേലുള്ള അവകാശം നിഷേധിക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നത്.
ഈ വിഷയത്തിൽ യാഥാർത്ഥ്യബോധത്തോടെയുള്ള ധാർമ്മിക നിലപാട് സ്വീകരിക്കേണ്ട രാഷ്ട്രീയ പാർടികളും മുന്നണികളും പുലർത്തുന്ന മൃദുസമീപനം ആപൽക്കരമാണെന്നും വഖഫ് ബോർഡിൻ്റെ തെറ്റായ തീരുമാനങ്ങൾ തിരുത്തണമെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പു മുതലെടുപ്പിനും രാഷ്ട്രീയ ലാഭത്തിനുമായി അമിതാധികാരം വഖഫ് ബോർഡിന് നൽകുകയും നീതി വിരുദ്ധമായ ഭേദഗതികളിലൂടെ വഖഫ് സ്വത്തെന്ന പേരിൽ വസ്തുവകകൾ അനുവദിച്ചതും സ്ഥിരതാമസക്കാരെ വാസഭൂമിയിൽ നിന്ന് ഒഴിപ്പിക്കുന്നതിന് സാഹചര്യമൊരുക്കുകയും ചെയ്തവർ മുനമ്പം ജനതയോട് പ്രകടിപ്പിക്കുന്ന കപടനാട്യം ജനങ്ങൾ തിരിച്ചറിയണമെന്നും കർഷക യൂണിയൻ (എം) സംസ്ഥാന ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി കൂടിയായ ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments