Latest News
Loading...

ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു



ദുബൈ കെഎംസിസി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അജ്മാൻ തുംബൈ സ്പോർട്സ് അക്കാദമിയിൽ നടന്ന ക്രിക്കറ്റ്‌ ടൂർണ്ണമെന്റിൽ നൂർ അൽ സാത്തിയ ടൗൺ ടീം ഈരാറ്റുപേട്ട വിജയികളായി. ഫൈനലിൽ നടന്ന വാശിയെറിയ മത്സരത്തിൽ അൽ കാമ ഗ്രൂപ്പ് തെക്കേക്കര ടീമിനെ പരാജയപ്പെടുത്തിയാണ് ടൗൺ ടീം വിജയികളായത്.

മത്സര ശേഷം നടന്ന സമ്മാനദാന ചടങ്ങിന് കെഎംസിസി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ അസ്‌ലം കെ എച് അധ്യക്ഷത വഹിച്ചു. 



UAE യിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് വാഹനത്തിൽ യാത്ര ചെയ്ത് ചരിത്രം സൃഷ്‌ടിച്ച കെഎംസിസി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്‌ ജാസിമിനെ ചടങ്ങിൽ ആദരിച്ചു.

കെഎംസിസി കോട്ടയം ജില്ലാ അധ്യക്ഷൻ മുഹമ്മദ്‌ PS സമ്മാന ദാനം നിർവഹിച്ചു. കെഎംസിസി ഭാരവാഹികളായ ഹുസൈൻ ഇബ്രാഹിം ,റിയാസ് തമർ, യാസീൻ ഖാൻ, നിഷാദ് വട്ടക്കയം, അസ്ഹർ മുഹമ്മദ്, ഷെജിൻ, സിയാം അബ്ദുൽ ഖാദർ, അനസ് ഖാദർ, റിഫായി സലീം തുടങ്ങിയവർ നേതൃത്വം നൽകി





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments