കഴിഞ്ഞ ആഴ്ചയാണ് റോഡിന്റെ സംരക്ഷണഭിത്തിക്ക് താഴ്ഭാഗത്തായി മാലിന്യം തള്ളിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, പഞ്ചായത്തംഗം റോബിൻ ജോസഫ് എന്നിവർ നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയ വ്യക്തിയെ കണ്ടെത്തിയത്. തുടർന്ന് പിഴ അടക്കുവാനും മാലിന്യം നീക്കം ചെയ്യുവാനും പഞ്ചായത്ത് സെക്രട്ടറി കടയുടമയ്ക്ക് കത്ത് നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം മേസ്തിരിപ്പടിയിൽ മാലിന്യം തള്ളിയ ആളെ കണ്ടെത്തി 3500 രൂപ പിഴ അടപ്പിച്ചിരുന്നു. പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments