ലോക വയോജനദിനത്തോടുനുബന്ധിച്ചു തീക്കോയി ഗ്രാമപഞ്ചായത്തിലെ ഏറ്റവും മുതിർന്ന പൗരൻമാരായ ഏലിക്കുട്ടി കുര്യൻ (107) പാലമറ്റത്തിൽ, മറിയക്കുട്ടി മൈക്കിൾ ((101) മേക്കാട്ട് എന്നിവരെ വീടുകളിൽ എത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് പൊന്നാടയണിയിച്ചു ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ, ഹരി മണ്ണുമഠം, ജോയി പൊട്ടാനാനി,ജോസഫ് മൈക്കിൾ മേക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു
0 Comments