പൂരം കലക്കിയതാണെന്ന പ്രതിപക്ഷ ആരോപണം സമ്മതിച്ച സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ. 18 ന് കോട്ടയത്ത് നടത്തുന്ന സായാഹ്നന പ്രതിഷേധ സംഗമം വിജയിപ്പിക്കുന്നതിന് ചേര്‍ന്ന യുഡിഎഫ് പാലാ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാണി സി കാപ്പന്‍.
എ ഡി ജി പി യുടെ അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷം പറഞ്ഞതും മുഖ്യമന്ത്രി സമ്മതിച്ചു. അപകടകരമായ ശിഥിലീകരണത്തിന്റെ സ്ഥിതിയിലാണ് ഇടതു മുന്നണി.
വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടണമെന്നും കാപ്പന്‍ പറഞ്ഞു.
യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. ജോയി അബ്രഹാം, ജോര്‍ജ് പുളിങ്കാട്, ചാക്കോ തോമസ്, തോമസ് ഉഴുന്നാലില്‍, ജോയി സ്‌കറിയ, കുര്യാക്കോസ് പടവന്‍, അനസ് കണ്ടത്തില്‍, ആര്‍. സജീവ്, സി.ടി രാജന്‍, വിജയകുമാര്‍, സന്തോഷ് കാവുകാട്ട്, രാജന്‍ കൊല്ലംപറമ്പില്‍, എം.പി കൃഷ്ണന്‍ നായര്‍, സന്തോഷ് മണര്‍കാട്ട്, പയസ് മാണി, തങ്കച്ചന്‍ മണ്ണുശ്ശേരി, സാബു അബ്രഹാം,
ആല്‍ബിന്‍ ഇടമനശ്ശേരി, കെ.ഗോപി, ചൈത്രം ശ്രീകുമാര്‍, ജയിംസ് ജീരകത്തില്‍, ബിജോയി എബ്രാഹം, ഷൈല ബാലു, രാജു കൊക്കോപ്പുഴ, കെ.ജെ. ദേവസ്യ, മത്തച്ചന്‍ പുതിയിടത്തുചാലില്‍, ഷിബു പൂവേലി, മൈക്കിള്‍ കാവുകാട്ട്, പ്രശാന്ത് വള്ളിച്ചിറ, ബിബിന്‍ രാജ്, ടോണി തൈപ്പറമ്പില്‍, ടോം നല്ലനിരപ്പേല്‍, അപ്പച്ചന്‍ മുതലക്കുഴി, റോയി നാടുകാണി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments