Latest News
Loading...

ടോറസും കാറും കൂട്ടിയിടിച്ച് അപകടം



പാലാ തൊടുപുഴ റോഡില്‍ മാനത്തൂരിന് സമീപം അപകടം. കല്ല് കയറ്റിവന്ന ടോറസ് ലോറിയും ഫോര്‍ച്യൂണര്‍ കാറുമാണ് കൂട്ടിയിടിച്ചത്. തൊടുപുഴ ഭാഗത്ത് നിന്നും വന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 2 പേര്‍ക്ക് സാരമായ പരിക്കേറ്റു. അഞ്ച് മണിയോടെയായിരുന്നു അപകടം. 




ഇടിയേറ്റ കാര്‍ റോഡില്‍വട്ടംകറങ്ങി എതിര്‍ദിശയിലേയ്ക്ക് തിരിഞ്ഞാണ് നിന്നത്. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. തൊടുപുഴ റോഡില്‍ അപകടങ്ങളുടെ എണ്ണം നിത്യേന പെരുകുകയാണ്.






.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments