Latest News
Loading...

പൂഞ്ഞാറില്‍ ടിപ്പര്‍ മറിഞ്ഞ് അപകടം



പൂഞ്ഞാര്‍ തെക്കേക്കരയില്‍ ലോഡുമായി പോയ ടിപ്പര്‍ലോറി സംരക്ഷണഭിത്തിയ്ക്ക് താഴേയ്ക്ക് മറിഞ്ഞ് അപകടം. രാവിലെ 11 മണിയോടെയാണ് സംഭവം. പള്ളികുന്നേല്‍ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. 




.ഒരു പുരയിടത്തില്‍ നിന്നും കരിങ്കല്ല് മറ്റൊരിടത്തേയ്ക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വീതി കുറഞ്ഞ മണ്‍റോഡില്‍ വാഹനം കടന്നുപോകുന്നതിനിടെ സംരക്ഷണഭിത്തി തകരുകയും ലോറി ലോഡ് സഹിതം താഴേയ്ക്ക് മറിയുകയുമായിരുന്നു. വാഹനം ഓടിച്ചിരുന്നയാള്‍ക്ക് പുറമേ വലിയ പരിക്കുകളില്ല. 




റോഡ് പകുതിയോളം ഇടിഞ്ഞ നിലയിലാണ്. സമീപത്തെ വീട്ടിലേയ്ക്കുള്ള റോഡിന് സമീപം വീതി കുറഞ്ഞഭാഗത്താണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട ടിപ്പറിലുണ്ടായിരുന്ന ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments