Latest News
Loading...

ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും മെഗാ രക്തദാന ക്യാമ്പും നടത്തി പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് സ്കൂൾ



പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂൾ  നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും എച്ച് ഡി എഫ് സി ബാങ്കിൻ്റെയും സഹകരണത്തോടെ  മെഗാ രക്തദാന ക്യാമ്പും 125 തവണ രക്തദാനം നടത്തുകയും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടത്തി.


പൂഞ്ഞാർ ചാവറ ഹാളിൽ പി ടി എ പ്രസിഡൻ്റ് പ്രസാദ് കുരുവിളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അനിൽകുമാർ മഞ്ഞപ്ലാക്കൽ ക്യാമ്പ് ഉദ്ഘാടനവും ആദരിക്കലും നടത്തി. 



പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. പ്രിൻസിപ്പൽ വിൽസൺ ജോസഫ്, ബൈജു ജേക്കബ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നിഷ മാനുവൽ, ഡോക്ടർ മാമച്ചൻ , സിസ്റ്റർ ആഗ്നസ് എഫ് സി സി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.



ക്യാമ്പിന്   സിസ്റ്റർ ബിൻസി എഫ് സി സി, സിസ്റ്റർ മരീനാ എഫ് സി സി, റിച്ചാർഡ് സാബു , കെവിൻ കുര്യാക്കോസ് ബിജു ,എയ്ഞ്ചൽ ലിസ് മരിയ ഡെന്നി, ജിസ്സാ ബാബു എന്നിവർ നേതൃത്വം നൽകി. 

     ക്യാമ്പിൽ അൻപതോളം പേർ  രക്തം ദാനം ചെയ്തു. പതിനെട്ടു വയസ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികളും വിദ്യാർത്ഥികളുടെ മാതാപിതാക്കളും സഹോദരങ്ങളും അദ്ധ്യാപകരും ആണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തത്. മരിയൻ മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments