Latest News
Loading...

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ശാന്തിനിലയം സ്പെഷ്യൽ സ്കൂളിൽ വിനോദയാത്ര.



ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ അന്തിനാട് സ്പെഷ്യൽ സ്കൂളിലെ അമ്പതിലധികം കുട്ടികളും അവരുടെ ടീച്ചേഴ്സുമായി വാഴച്ചാൽ, ആതിരപ്പള്ളി, സിൽവർ സ്റ്റോo തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അരുവിത്തുറ ലയൺസ് ക്ലബ് അംഗങ്ങളോടൊപ്പം ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന വിനോദയാത്ര നടത്തി. 



വിനോദയാത്രയുടെ ഉത്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ രാജേഷ് വാളിപ്ളാക്കൽ നിർവഹിച്ചു. സ്കൂൾ മാനേജർ റവ: ഫാദർ സെബാസ്റ്റ്യൻ പഴയപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ലയൺസ് ഡിസ്ട്രിക് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. 




സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആനീ സി എം സി, ക്ലബ് സെക്രട്ടറി മനേഷ് കല്ലറക്കൽ, അഡ്മിനിസ്ട്രേറ്റർ റ്റിറ്റോ തെക്കേൽ, മാത്യു വെള്ളാപ്പാണിയിൽ, സുകുമാരൻ പുതിയകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments