2024-25 അധ്യയന വർഷത്തെ രാമപുരം ഉപജില്ലാ കലോത്സവത്തിനായി കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുങ്ങി. "കലയോളം" എന്നാണ് ഉപജില്ല കലോത്സവത്തിന്റെ പേര്. ഒൿടോബർ 19, 21, 22 തീയതികളിലായാണ് "കലയോളം" നടക്കുന്നത്.
ആറു പഞ്ചായത്തുകളിലെ 60 ലേറെ സ്കൂളുകളിൽ നിന്നുള്ള 3000 ത്തോളം വരുന്ന മത്സരാർത്ഥികൾ 13 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ മാറ്റുരയ്ക്കും . ഗ്രാമ്യ ഭംഗി കൊണ്ടും ഉദാത്തമായ കലാപാരമ്പര്യം കൊണ്ടും ഏറെ പ്രശസ്തമായ കുറിച്ചിത്താനത്തേക്ക് മറ്റൊരു സ്കൂൾ കലോത്സവം കൂടി എത്തുമ്പോൾ അതിനെ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ഈ നാട് .
കലോത്സവത്തിൻ്റെ ആദ്യദിനമായ 19 ന് രാവിലെ 9 ന് ജനപ്രതിനിധികളുടെയും കുറിച്ചിത്താനം പൗരാവലിയുടെയും രാമപുരം ഉപജില്ലയിലെ വിദ്യാർത്ഥികളുടെയും അധ്യാപക-രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കുറിച്ചിത്താനം ജങ്ഷനിൽ നിന്ന് കലോത്സവ നഗരിയിലേക്ക് "വിളംബര ഘോഷയാത്ര". വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും മറ്റും വിളംബര ജാഥയ്ക്ക് അലങ്കാരമാകും.
10 ന് പതാക ഉയർത്തൽ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
ബെൽജി ഇമ്മാനുവേൽ നിർവഹിക്കും. 10.15ന് - വിവിധ വേദികളിൽ മത്സരങ്ങൾ അരങ്ങേറും. കർണാടക സംഗീതത്തിലെ രാഗങ്ങളുടെ പേരാണ് 13 വേദികൾക്ക് നൽകിയിരിക്കുന്നത്. വേദി ഒന്ന് മോഹനം - വനമാല ദേവസ്വം ഹാൾ, വേദി രണ്ട് ശ്രീരാഗം - എൻ. എസ്. എസ്. കരയോഗം ഹാൾ കുറിച്ചിത്താനം, വേദി മൂന്ന് ഹംസധ്വനി - ചന്ദ്രകാന്തം കുറിച്ചിത്താനം എന്നിവയാണ് പ്രധാന വേദികൾ
21.10.2024 തിങ്കൾ രാവിലെ 10ന് "കലയോളം" കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എം. എൽ. എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് ജോർജ്ജ് എം. പി. മുഖ്യാതിഥിയാകും. കെ. വി. ബിന്ദു (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), പി. സി. കുര്യൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉഴവൂർ), ബെൽജി ഇമ്മാനുവൽ പ്രസിഡൻറ്, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്)
സജേഷ് ശശി (പ്രസിഡൻറ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത്)
അനസ്യ രാമൻ (പ്രസിഡൻറ് കരൂർ ഗ്രാമപഞ്ചായത്ത്), തങ്കച്ചൻ കെ. എം. (പ്രസിഡൻറ് ഉഴവൂർ ഗ്രാമപഞ്ചായത്ത്), ജിജി തമ്പി (പ്രസിഡൻറ് കടനാട് ഗ്രാമപഞ്ചായത്ത്) പി. എം. മാത്യു (ജില്ലാ പഞ്ചായത്ത് മെമ്പർ), ജോൺസൺ ജോസഫ് പുളിക്കീൽ (ബ്ലാക്ക് പഞ്ചായത്ത് മെമ്പർ), പി. എൻ. രാമചന്ദ്രൻ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) എം. എം. തോമസ് (പ്രസിഡൻ്റ്, മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക്), ഉഷ രാജു (വൈസ് പ്രസിഡൻ്റ്, മരങ്ങാട്ടു പിള്ളി ഗ്രാമപഞ്ചായത്ത്) തുടങ്ങിയവർ പ്രസംഗിക്കും.
22-ാം തീയതി വിവിധ മത്സരങ്ങൾക്കു ശേഷം വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മാണി സി. കാപ്പൻ എം. എൽ. എ. ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ പഴയിടം മോഹനൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു മുഖ്യാതിഥിയാകും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments