രാത്രിയില്‍ ഒന്‍പത് മണിയോടെ കോഴിയുടെ കരച്ചിലും നായയുടെ കുരയും കേട്ടാണ് വീട്ടിലുണ്ടായിരുന്ന സനീഷിന്റെ മാതാപിതാക്കള്‍ ശ്രദ്ധിച്ചത്. ലൈറ്റടിച്ച് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. കോഴിക്കൂട്ടില്‍ കയറിയ പാമ്പ് ഒരു കോഴിയെ കൊന്നിട്ട ശേഷമാണ് വിറകുപുരയിലേയ്ക്ക് കയറിയത്. വീട്ടുകാര്‍ ഉടന്‍തന്നെ മകന്‍ സനീഷിനെ വിവരമറിയിക്കുകയായിരുന്നു
വാര്‍ഡ് കൗണ്‍സിലര്‍ ജോസ് എടേട്ട്, സ്‌നേയ്ക്ക് മാസ്റ്റര്‍മാരായ ജോസഫ് പാലാ , നിധിന്‍ .സി. വടക്കന്‍ എന്നിവരും സ്ഥലത്തെത്തി. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് അതിസാഹസികമായി പാമ്പിനെ പിടിച്ചത്. അയല്‍വാസികളും സംഭവസ്ഥലത്ത് എത്തിയിരുന്നു. പാമ്പിനെ വനം വകുപ്പിന് കൈമാറി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments