Latest News
Loading...

കത്തും മറുപടിയും - ലോക തപാൽ ദിനം ആചരിച്ചു.



ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ സന്നദ്ധ സേവന സംഘടന 'സാഫി, ൻ്റെ ആഭിമുഖ്യത്തിൽ ലോക തപാൽ ദിനം കത്തും മറുപടിയും എന്ന പേരിൽ വിവിധ പരിപാടികളോടെ ആചരിച്ചു. 'പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എം.പി.ലീന നിർവ്വഹിച്ചു. 





ഈ രാറ്റുപേട്ട പോസ്റ്റ് മാസ്റ്റർ സബിത സതീഷ് പോസ്റ്റൽ സേവനങ്ങളെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. പോസ്റ്റ്മാൻ അഖിൽ  കുമാർ, സാഫ് കൺവീനർ മുഹമ്മദ് ലൈസൽ, പി.ജി. ജയൻ, ടി.എസ്. അനസ്, പി എൻ ജവാദ് , പി.എസ്. റമീസ്, ഫാത്തി മറഹിം, ഖദീജ ജബ്ബാർ, ' തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. 



വിദ്യാർത്ഥികൾക്ക് കത്തയയ്ക്കാനുള്ള പോസ്റ്റ് കാർഡുകൾ വിതരണം ചെയ്തു. പോസ്റ്റൽ സ്റ്റാമ്പുകൾ, മറ്റു തപാൽ ഉരുപ്പടികൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments