Latest News
Loading...

പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം തോട്ടിലേയ്ക്ക്



ഉള്ളനാട് വലിയകാവുംപുറത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ നിന്നും മലിനജലം റോഡിരികിലൂടെ തോട്ടിലേയ്ക്ക് ഒഴുകുന്നതായി പരാതി. റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ നിന്നുമാണ് മലിനജലം ഒഴുകിയിറങ്ങി രോഡരികിലൂടെ തോട്ടില്‍ പതിക്കുന്നത്. ദുര്‍ഗന്ധവും ജലമലിനീകരണവും പതിവായതോടെ പ്രദേശവാസികള്‍ വലിയ പ്രതിഷേധത്തിലാണ്. 




ഭരണങ്ങാനം പഞ്ചായത്തിലെ അഞ്ചാംവാര്‍ഡിലാണ് ജനങ്ങള്‍ മലിനജലം മൂലം പൊറുതിമുട്ടുന്നത്. പെരുമ്പാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് പ്ലൈവുഡ് ഫാക്ടറിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 2 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ അന്യസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. മുന്‍പും ചെറിയ തോതില്‍ മാലിന്യമൊഴുക്കിയിരുന്നുവെങ്കിലും ഇത്രയുമധികം ഒഴുകുന്നത് ഇപ്പോഴാണ്. 




റോഡിനോട് ചേര്‍ന്ന് ഒഴുകുന്ന മലിനജലം എത്തിച്ചേരുന്നത് സമീപത്തെ തോട്ടിലാണ് പ്രദേശവാസികള്‍ കുളിക്കാനും വസ്ത്രം കഴുകുന്നതിനും ഉപയോഗിക്കുന്ന വെള്ളമാണ് മലിനമാകുന്നത്. പഞ്ചായത്തും അധികാരികളും ശക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം പ്രക്ഷോഭ പരിപാടികള്‍ക്ക് തയാറെടുക്കുകയാണ് നാട്ടുകാര്‍.



അതേസമയം, മാലിന്യം ഒഴുക്കുന്നത് സംബന്ധിച്ച് നാട്ടുകാര്‍ സ്ഥിരം പരാതി പറയുന്നതായും ഇത് സംബന്ധിച്ച് നടപടി എടുക്കണമെന്ന് പഞ്ചായത്ത് കമ്മറ്റിയില്‍ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും പഞ്ചായത്ത് അംഗം സുധാ ഷാജി പറഞ്ഞു. 



സ്ഥലത്ത് പരിശോധിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രശ്‌നമില്ലെന്ന റിപ്പോര്‍ട്ടാണ് നല്കിയത്. എന്നാല്‍ തോട്ടിലെ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. അടുത്ത ദിവസം ചേരുന്ന കമ്മറ്റിയിലും രേഖാമൂലം വിഷയം ഉന്നയിക്കുമെന്നും സുധാ ഷാജി മീനച്ചില്‍ന്യൂസിനോട് പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments