പാലാ ഈരാറ്റുപേട്ട റൂട്ടില്‍ അപകടങ്ങള്‍ പതിവായ പനയ്ക്കപ്പാലത്ത് വാഹന വേഗനിയന്ത്രണത്തിന് സംവിധാനങ്ങളായി. നേരത്തെ റോഡില്‍ റമ്പിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചതിനൊപ്പം മാര്‍ക്കിംഗും നടത്തിയിരുന്നു. തുടര്‍ന്ന് താല്‍ക്കാലിക പ്ലാസ്റ്റിക് ഡിവൈഡറുകളും സ്ഥാപിച്ചു.
നാല്‍ക്കവലയായ പനയ്ക്കപ്പാലം ജംഗ്ഷനില്‍ പ്ലാശനാല്‍ റോഡിലേയ്ക്ക് വാഹനങ്ങള്‍ തിരിയുന്നതും മെയിന്‍ റോഡിലേയ്ക്ക് കയറുന്നതുമാണ് അപകടങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്.
പാലാ ഭാഗത്തുനിന്നും വളവ് തിരിഞ്ഞ് പാലം കയറി വരുന്ന വാഹനങ്ങള്‍ക്ക് പ്ലാശനാല്‍ റോഡില്‍ നിന്നും വാഹനങ്ങള്‍ പെട്ടെന്ന് മെയിന്‍ റോഡിലേയ്ക്ക് കയറുന്നത് കാണാന്‍ കഴിയില്ല. ഈരാറ്റുപേട്ട റോഡില്‍ നിന്നും ചെരിവുള്ള പ്ലാശനാല്‍ റോഡിലേയ്ക്ക് വാഹനങ്ങള്‍ പെട്ടെന്ന് തിരിയുന്നതും അപകടകരമാണ്. ഈ സാഹചര്യത്തിലാണ് ഡിവൈഡറുകള്‍ കൂടി സ്ഥാപിച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments