Latest News
Loading...

പാലാ സബ്ജില്ല സ്കൂൾ കായികമേള - പാലാ സെൻ്റ്.തോമസ് ചാമ്പ്യന്മാർ.



പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഒക്ടോബർ 14, 15 തീയതികളിലായി നടന്ന പാലാ സബ്ജില്ലാ സ്കൂൾ കായിക മേളയിൽ 295 പോയിൻ്റ് നേടി പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ട്രോഫി നേടി.44 സ്വർണ്ണം,25 വെള്ളി,13 വെങ്കലം എന്നിങ്ങനെ മെഡലുകൾ നേടിയാണ് സെൻ്റ്.തോമസ് ചാമ്പ്യന്മാരായത്. 




വിജയികൾക്ക് പാലാ എ. ഇ. ഒ. ശ്രീമതി.ഷൈല ബി. ട്രോഫികൾ സമ്മാനിച്ചു. തിളക്കമാർന്ന വിജയം നേടിയ സെൻ്റ്.തോമസിൻ്റെ കായിക പ്രതിഭകളെയും കായികാദ്ധ്യാപകൻ ഡോ. ബോബൻ റ്റി. ഫ്രാൻസീസിനെയും, പരിശീലകൻ ഡോ. തങ്കച്ചൻ മാത്യുവിനെയും എ. ഇ. ഒ. ശ്രീമതി.ഷൈല ബി., സ്കൂൾ മാനേജർ വെരി.റവ. ഡോ.. ജോസ് കാക്കല്ലിൽ, പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ.മാത്യു, ഹെഡ്മാസ്റ്റർ ഫാ. റെജി സ്കറിയ, പി.റ്റി.എ. പ്രസിഡൻ്റ്. ശ്രീ.വി.എം. തോമസ് എന്നിവർ അഭിനന്ദിച്ചു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments