പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ കുരിശു പള്ളി ഭാഗത്തേക്കുള്ള റോഡിലെ ഡിവൈഡർ പൊളിച്ച് റോഡിന് വീതി കൂട്ടും. കോട്ടയം ഭാഗത്ത് നിന്നും പൊൻകുന്നം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് ഇതോടെ കൂടുതൽ സൗകര്യപ്രദമായ രീതിയിൽ കടന്നു പോകാൻ ആകും. റോഡ് വൺവേ ആക്കിയതോടെ മറുഭാഗം പൂർണ്ണമായും വെറുതെ കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡിവൈഡർ പൊളിച്ച് നീക്കി റോഡിന് വീതി വർധിപ്പിക്കുന്നത്.
ജംഗ്ഷനിൽ നിൽക്കുന്ന മരത്തിൻറെ ശിഖരങ്ങൾ ഇന്ന് മുറിച്ച് മാറ്റി. ഇലയും കമ്പുകളും വീണ് നഗരസഭാ വക കെട്ടിടത്തിന് ചോർച്ചയും ബലക്ഷയവും സംഭവിക്കുന്ന സാഹചര്യത്തിൽ ആയിരുന്നു നടപടി.
നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ , വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, നഗരസഭ അംഗം ബിജി ജോജോ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
നഗരത്തിൽ പുതിയതായി സ്ഥാപിക്കുന്ന 5 എടിഎമ്മുകളിൽ ഒന്ന് ഈ ഭാഗത്താണ് സ്ഥാപിക്കുന്നതെന്ന് സാവിയോ കാവ്കാട്ടു പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments