60 വയസ്സ് പിന്നിട്ട എല്ലാവര്‍ക്കും പതിനായിരം രൂപ പെന്‍ഷന്‍ എന്ന ആഹ്വാനുമായി വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പ്രചാരണജാഥ സംഘടിപ്പിച്ചു. അമിത പെന്‍ഷനും അമിത ശമ്പളവും ഒഴിവാക്കണമെന്നും അതുവഴി എല്ലാവര്‍ക്കും പെന്‍ഷന്‍ നല്കാനാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ അവകാശ പ്രഖ്യാപന വാഹനപ്രചാരണ ജാഥയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ജാഥാ ക്യാപ്റ്റന്‍മാരായ സദാനന്ദന്‍ എ. ജി , മാത്യു കാവുങ്കല്‍, പോള്‍ ജേക്കബ് ജാഥാ കണ്‍വീനര്‍ അഡ്വക്കേറ്റ് ജോസുകുട്ടി മാത്യു, എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ജാഥയ്ക്ക് പാലായില്‍ സ്വീകരണം നല്കി. കോട്ടയം ജില്ലാ പര്യടനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പാല ളാലം പള്ളി വികാരി, ഫാ ജോസഫ് തടത്തില്‍ നിര്‍വഹിച്ചു. സംഘടനാ നേതാക്കളായ റോജര്‍ സെബാസ്റ്റ്യന്‍, സുജി മാഷ്, ബെന്നി മാത്യു പുളിക്കല്‍, ഗ്ലോബല്‍ പ്രവാസി മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജോസഫ് കാനടന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഒക്ടോബര്‍ 7ന് കാസര്‍ഗോഡുനിന്നുമാണ് യാത്ര ആരംഭിച്ചത്. പെന്‍ഷന്‍ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യവുമായി നടത്തുന്ന യാത്ര ഒക്ടോബര്‍ 16ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments