ഗവ. ഹോമിയോ ആശുപത്രിയിലെ വയോജന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പാലാ മരിയ സദനത്തില്‍ വെച്ച് വയോജന ദിനാചരണവും ബോധവത്കരണ ക്ലാസ്സും സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്ത പരിശോധനയും നടന്നു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലിസ്സികുട്ടി മാത്യു അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വയോജനങ്ങളുടെ എണ്ണം നാട്ടില്‍ വര്‍ദ്ധിക്കുമ്പോള്‍ നൂറോളം വയോജനങ്ങളാണ് പാലാ മരിയ സദനത്തില്‍ ഉള്ളത് . ഇത്തരത്തിലുള്ള ക്യാമ്പുകള്‍ മരിയ സദനത്തിന് കൂടുതല്‍ ആശ്വാസമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.
വിദ്യാഭ്യാസ കല, കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലന്‍പറമ്പില്‍, മെഡിക്കല്‍ ഓഫീസര്‍ National Ayush Mission ഡോ അശ്വതി ബി. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. സാജു സാം , ഡോ. സിബി സി. ലൂക്ക് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments