Latest News
Loading...

ലോക മാനസിക ആരോഗ്യദിനം പാലാ മരിയസദനത്തിൽ ആചരിച്ചു



ഒക്ടോബർ 10 ലോക മാനസിക ആരോഗ്യ ദിനം ലോകമെമ്പാടും ആചരിക്കുമ്പോൾ പാലാ മരിയ സദനത്തിലും ലോക മാനസിക ആരോഗ്യ ദിനം ആചരിക്കപ്പെട്ടു  പാലാ മുനിസിപ്പൽ ചെയർമാൻ ഷാജുവിതുരുത്തൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു



 മാനസികആരോഗ്യ ദിനത്തിൻറെ പ്രത്യേകതകളായ, ജോലികളിൽ അവസരവും, ജോലി സ്ഥലങ്ങളിൽ അവസരവും കൊടുക്കുന്നു തൊഴിലധിഷ്ഠിതമായ ഒരു ജീവിതം എന്നുള്ള കാഴ്ചപ്പാട് അനുസരിച്ച് പ്രവർത്തിക്കുന്നതിനെ പറ്റിയും മറ്റു സ്ഥലങ്ങളിലെ ജോലി ചെയ്തു വരാനായിട്ട് ചെറിയ ഹോമുകളിൽ നിന്ന് സാധിക്കുന്നതിനെപ്പറ്റിയും ഉദ്ഘാടകൻ വിശദീകരിച്ചു .മരിയസദനത്തിൻ്റെ മുന്നോട്ടു പോകാനുള്ള പ്രവർത്തനങ്ങൾക്ക് ഫണ്ടുകളും, മറ്റു സഹായങ്ങളും  സംഘടിപ്പിച്ചുകൊണ്ട് പുതിയ പുതിയ പ്രോജക്ടുകൾ ചെയ്യാനും അതിനുവേണ്ട സഹായവും ഉദ്ഘാടകൻ വാഗ്ദാനം ചെയ്തു. 




 പാലാ പരിസരത്തുള്ള പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റിയിലും , ലോകം മാനസികാരോഗ്യമായ ദിനത്തിൽ മരിയ സദനത്തിന് ശേഖരണം പഞ്ചായത്തുകൾ തോറും നടന്നു വരുന്നു.അത് ഇന്നൊരു ദിവസം കൊണ്ട് പൂർത്തിയാവാത്ത സാഹചര്യത്തിൽ  വരുന്ന  ഏതാനും നാളുകളിലേക്ക് അത് തുടർന്ന് കൊണ്ടു പോകുവാൻ യോഗം തീരുമാനമെടുത്തു. ഡോക്ടർ റോയി എബ്രാഹം കള്ളുവയലിൽ മുഖ്യ പ്രഭാഷണം നടത്തി, സന്തോഷ് മരിയസദനം, രാജേഷ് വാളിപ്ലാക്കൽ, ചാലി പാലാ, ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments