രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി 'മാക്സ്പെക്ട്ര' മത്സര പരിപാടി സംഘടിച്ചു. വിജയികൾക്കുള്ള പ്രൊഫ. മാത്യു ടി മാതേക്കൽ ഓവറോൾ എവർ റോളിംഗ് ട്രോഫി സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് രാമപുരം കരസ്ഥമാക്കി. വിവിധ സ്കൂളുകളിൽ നിന്നുമായി 300 ഓളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. കോളേജ് മാനേജർ റവ. ഫാ. ബെർക്ക്മാൻസ് കുന്നുംപുറം സമ്മാനദാനം നിർവഹിച്ചു.
ടെക്നോവ , ബയോക്വ, സ്പെല്ലാതോൺ,
കണ്ടന്റ് റൈറ്റിംഗ് , ട്രഷർ ഹണ്ട്
സെവൻസ് ഫുട്ബോൾ തുടങ്ങിയ മത്സരങ്ങളാണ് നടന്നത് . പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറി റവ ഫാ ജോർജ് പുല്ലുകാലായിൽ ' ഉദ്‌ഘാടനം നിർവ്വഹിച്ചു.
ഫാദർ ബർക്കുമൻസ് കുന്നും പുറം അധ്യക്ഷനായിരുന്നു പ്രിൻസിപ്പൽ ഡോ .ജോയ് ജേക്കബ്, കോ ഓർഡിനേറ്റർ മാരായ വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, ജോബിൻ പി മാത്യു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments