Latest News
Loading...

സ്‌കൂട്ടറില്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ചു



പാലാ തൊടുപുഴ റോഡില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികന്‍ മരിച്ചു. പ്രവിത്താനം സ്വദേശി കുറ്റിക്കാട്ട് തോമസ് അഗസ്റ്റിന്‍ ആണ് മരിച്ചത്. 71 വയസ്സായിരുന്നു. പ്രവിത്താനം ടൗണിന് സമീപമാണ് അപകടമുണ്ടായത്. 




ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. സ്‌കൂട്ടര്‍ റോഡിന് മറുവശത്തെ വീടിന്റെ ഭാഗത്തേയ്ക്ക് തിരിക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു.  



കോട്ടയ്ക്കലില്‍ നിന്നും ഈന്തപ്പഴവുമായി വരികയായിരുന്നു ലോറി. വേഗതയിലെത്തിയ ലോറി ബ്രേക്ക് ചെയ്‌തെങ്കിലും സ്‌കൂട്ടറിനെ ഇടിച്ചാണ് നിന്നത്. 




പാലാ പോലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. മൃതദേഹം പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments