Latest News
Loading...

കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു



കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരുക്ക്. ഒരു സ്ത്രീ മരിച്ചതായി പ്രാഥമിക വിവരം.   ഇന്ന് ഉച്ചയ്ക്ക് ഒന്നരയോെടയാണ് സംഭവം. ആനക്കാംപൊയിലില്‍നിന്ന് തിരുവമ്പാടിക്ക് വരികയായിരുന്ന ബസാണ് കാളിയാമ്പുഴ പാലത്തില്‍നിന്നു നിയന്ത്രണം വിട്ട് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്. 






15 ഓളം ആളുകള്‍ക്ക് പരുക്കുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അമ്പതോളം പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് വിവരം. എത്ര പേരായിരുന്നു എന്നത് കൃത്യമായി വ്യക്തമായി്ട്ടില്ല. പുഴയില്‍ ആരും അകപ്പെട്ടിട്ടില്ല എന്നാണ് വിവരം. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തി.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments