Latest News
Loading...

കൊഴുവനാൽ ഉപജില്ല സ്കൂൾ കലോത്സവം



കൊഴുവനാൽ ഉപജില്ല സ്കൂൾ കലോത്സവം ഒക്ടോബർ 28 മുതൽ 30 വരെ മറ്റക്കര സെന്റ്. ജോസഫ് ഹൈസ്കൂളിൽ നടക്കും. വിവിധ സ്കൂളുകളിൽ നിന്നായി രണ്ടായിരത്തിലധികം കുട്ടികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. 29ന് രാവിലെ 9 30ന് ഫ്രാൻസിസ് ജോർജ്‌ എം പി ഉദ്ഘാടനം നിർവഹിക്കും. പാലാ രൂപത എഡ്യൂക്കേഷണൽ ഏജൻസി കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ്‌ പുല്ലുകാലായിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. 


30ന് വൈകുന്നേരം 5:30ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ.ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിക്കും. ചടങ്ങിൽ മഞ്ഞാമറ്റം സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ വലിയവീട്ടിൽ കളപ്പുര അധ്യക്ഷത വഹിക്കും.സ്കൂൾ മാനേജർ ഡോക്ടർ സിസ്റ്റർ ഗ്രേസ് മുണ്ടപ്ലാക്കൽ,അകലക്കുന്നം ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ സിന്ധു അനിൽകുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിന്റാ സെബാസ്റ്റ്യൻ, എഇഒ അശോകൻ എസ്, പി ടി എ പ്രസിഡന്റ് റോഷൻ ജോസഫ് എന്നിവർ കലാമേളയ്ക്ക് നേതൃത്വം നൽകും





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments