കേരളത്തിലെ 14 ജില്ലകളിലും കൃഷി വകുപ്പിന്റെയും ഓരോ പ്രദേശത്തെ ഫുഡ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷന്റെയും (FPO) ആഭിമുഖ്യത്തിൽ കർഷകർ ഉൽപാദിപ്പിക്കുന്ന ശുദ്ധമായ മൂല്ല്യ വർദ്ധിത ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് അഗ്രോ സൂപ്പർ ഷോപ്പുകൾ സ്ഥാപിച്ചു അതിന്റെ പ്രവർത്തനം നടന്നു വരികയാണ്.ഓരോ പ്രദേശത്തെയും മണ്ണിന്റെ ഘടന അറിഞ്ഞുള്ള കൃഷി രീതിയാണ് അവലംപിക്കേണ്ടത്. അതിനായി കൃഷി ആസൂത്രണം ആവശ്യമാണ്. ഇതുമൂലം കർഷകന് കൃഷി ലാഭാകരമായി കൃഷി കൊണ്ടുപോകാൻ കഴിയും.
സംഘടക സമതി പ്രസിഡന്റ് അഡ്വ തോമസ് വി റ്റി അധ്യക്ഷത വഹിച്ചു. കൺവീനർ എം റ്റി സജി സ്വാഗതം ആശംസിച്ചു ഫ്രാൻസിസ് ജോർജ് എം പി ലോഗോ പ്രകാശനം ചെയ്തു. കരൂർ ശർക്കരയുടെ ആദ്യ വില്പന കരൂർ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന് ശർക്കര നൽകി ജോസ് കെ മാണി എം പി വിപണന ഉദ്ഘാടനം നിർവ്വഹിച്ചു.
ശർക്കര ഉത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, ലിസ്സമ്മ ജോസ്, ബാബു കെ ജോർജ്, പി കെ ഷാജകുമാർ, ബെന്നി മൈലാടൂർ, ജോർജ് പുളിങ്കാട്, പ്രശാന്ത് നന്ദകുമാർ , സന്തോഷ് കെ ബി പി എ ജോസ് പാർട്ടിക്ക്, ജോജോസ്,എബ്രഹാം സെബാസ്റ്റ്യൻ, പരീതു ദിൻ എന്നിവർ പ്രസംഗിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments