Latest News
Loading...

കടനാട് സർവീസ് സഹകരണ ബാങ്ക് ഉപരോധിക്കുന്നു



നിക്ഷേപകരുടെ നേതൃത്വത്തിൽ 
കടനാട് സർവീസ് സഹകരണ ബാങ്ക് ഉപരോധിക്കുന്നു. ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനെ തുടർന്ന് പണം ലഭിക്കാത്ത ആയതോടെയാണ് നൂറോളം നിക്ഷേപകർ ബാങ്കിലെത്തിയത്. 



ബാങ്കിനുള്ളിലേക്ക് കടക്കാൻ പോലീസ് സമ്മതിക്കാതിരുന്നതിനെ തുടർന്ന് വലിയ വാക്കേറ്റം ഉണ്ടായി. 


രണ്ടു പോലീസുകാർ മാത്രമാണ് ആളുകളെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത്. അരമണിക്കൂറോളം തർക്കത്തെ തുടർന്നാണ് ആളുകളെ അകത്തുകടക്കാൻ സമ്മതിച്ചത്. 



പിന്നീട് കൂടുതൽ പോലീസ് സ്ഥലത്തെത്തി. റോഡ് ഉപരോധം അടക്കം കൂടുതൽ സമരപരിപാടികൾ നടത്താനാണ് നിക്ഷേപകരുടെ നീക്കം. 



ബാങ്ക് അധികാരികളുമായി നിക്ഷേപകരുടെ ചർച്ച തുടരുകയാണ്. പാലായിൽ നിന്നും മേലുകാവിൽ നിന്നും കൂടുതൽ പോലീസ് സ്ഥലത്തെത്തി






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments