Latest News
Loading...

മരിയസദനത്തിനായി ജനകീയ കൂട്ടായ്മ



മൂന്നിലവ് പഞ്ചായത്തിൽ മരിയസദനത്തിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. മരിയസദനത്തിന് കൈത്താങ്ങ് ആകുവാനും നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണുവാനും ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനത്തിൽ നടത്തുന്ന ധനസമാഹാരണ യജ്ഞത്തിൽ പങ്കാളിയാകുവാൻ മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ചാർലി ഐസക്കിന്റെ അധ്യക്ഷതയിൽ യോഗം നടന്നു. 




വൈസ് പ്രസിഡന്റ് റീന റെനോൾഡ്  മെമ്പർമാരായ   കൃഷ്ണൻ ഇ കെ , അജിത് ജോർജ്, ജോളി ടോമി, ശാന്തിമോൾ സാം, ജെയിംസ് മാമ്മൻ, പി എൽ ജോസഫ്, ലിൻസിമോൾ ജെയിംസ്, ടോമി ജോൺ 
എന്നിവരെ കൂടാതെ മരിയസദനം ഡയറക്ടർ സന്തോഷ്‌ ജോസഫ്,  നിഖിൽ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.  




മൂന്നിലവ് പഞ്ചായത്തിലെ നിരവധി ആളുകളും ജനപ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും സി ഡി എസ് പ്രവർത്തകരും യോഗത്തിൽ പങ്കാളിയായി മരിയ സദനത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണമായും സഹകരിക്കുമെന്നും ധന സമാഹരണ യജ്ഞം തങ്ങളാൽ ആവും വിധം വിജയകരമാക്കി തീർക്കും എന്നും ഉറപ്പു നൽകി യോഗം അവസാനിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments