പാലാ: തൊഴിലിന്റെ മഹത്വം ജനമനസ്സുകളില്‍ ബോധ്യപ്പെടുത്തി, തൊഴിലാളികളുടെ ഉന്നമനത്തിനായി പടപൊരുതുന്ന പ്രസ്ഥാനമാണ് ഐ.എന്‍.റ്റി.യു.സി. എന്നും, ഡിസംബര്‍ 9 ന് പാലായില്‍ നടക്കാന്‍ പോകുന്ന ഐ.എന്‍.റ്റി.യു.സി. ശക്തിപ്രകടനം പാലായുടെ ചരിത്രഭാഗമാകുമെന്നും ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം പറഞ്ഞു. ഡിസംബര്‍ 9 ന് പാലായില്‍ നടക്കുന്ന ഐ.എന്‍.റ്റി.യു.സി. നിയോജകമണ്ഡലം സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് രാജന്‍ കൊല്ലംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. 101 അംഗ സ്വാഗതസംഘത്തെ തെരഞ്ഞെടുത്തു. യോഗത്തില്‍ എ കെ ചന്ദ്രമോഹൻ, ആര്‍. സജീവ്, ജോയി സ്‌കറിയ, ആര്‍. പ്രേംജി, സതീഷ് ചൊള്ളാനി, എന്‍. സുരേഷ്, സന്തോഷ് മണര്‍കാട്ട്, ഷോജി ഗോപി, പ്രേംജിത്ത് എര്‍ത്തയില്‍, തോമസ്‌കുട്ടി നെച്ചിക്കാട്ട്,
ടോണി തൈപ്പറമ്പില്‍, വി.സി. പ്രിന്‍സ്, ആനി ബിജോയി, ലിസിക്കുട്ടി മാത്യു, മായ രാഹുല്‍, ആര്‍. ശ്രീകല, ലാലി സണ്ണി, എല്‍സമ്മ ജോസഫ്, ബിബിന്‍രാജ്, പരമേശ്വരന്‍ പുത്തൂര്‍, ഹരിദാസ് അടമത്തറ, ഷാജി ആന്റണി, പി.കെ. മോഹനകുമാര്‍, പി.എസ്. രാജപ്പന്‍, രാജു കൊക്കാപ്പുഴ, ജോര്‍ജ്ജുകുട്ടി, ജോമോന്‍ തെരുവയില്‍, റോജി കുരുവിള, വി.സി. മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments