വാകക്കാട് : കുട്ടികൾക്ക് ശാസ്ത്രത്തോടുള്ള അഭിരുചി ഉണർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ശാസ്ത്രോത്സവങ്ങൾ കാരണമായി തീരുമെന്ന് കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് ചെയര്‍മാൻ ബേബി ഉഴുത്തുവാവാല്‍ പറഞ്ഞു. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് നടക്കുന്ന രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം 'ഇൻസ്പെര നെക്സ് 2024' ൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമപുരം ജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിലെ ആകെ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിലേയും ഓവറോൾ ചാമ്പ്യൻഷിപ്പിന് വിശുദ്ധ അൽഫോൻസാമ്മയുടെ വകക്കാട് സ്കൂളിലെ അധ്യാപനത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന എവറോളിംഗ് ട്രോഫി എൽ പി വിഭാഗത്തിൽ രാമപുരം എസ് എച്ച് എൽ പി സ്കൂളും യുപി വിഭാഗത്തിൽ വെള്ളിലാപ്പള്ളി സെൻറ് ജോസഫ് യുപി സ്കൂളും എച്ച് എസ് വിഭാഗത്തിൽ വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളും എച്ച് എസ് എസ് വിഭാഗത്തിൽ രാമപുരം സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളും നേടി.
അധ്യാപക വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന സ്കൂളിന് ഏർപ്പെടുത്തിയിരിക്കുന്ന സെൻ്റ് അൽഫോൻസ എവറോളിംഗ് ട്രോഫിക്ക് ആകെയുള്ള പത്തിനങ്ങളിൽ എട്ട് ഒന്നാം സ്ഥാനവും രണ്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കിക്കൊണ്ട് വകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ അർഹത നേടി.
സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ രാമപുരം എ.ഇ.ഒ സജി കെ.ബി, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അലക്‌സ് ടി. ജോസഫ് , ഡെൻസി ബിജു, കേരള വ്യാപാര വ്യവസായ ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റുമാരായ ജോൺസൺ പാറക്കൽ, ഡാരി മാറാമറ്റം, ബിജോ അഞ്ചുകണ്ടത്തിൽ, മേലുകാവ് സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ സണ്ണി വടക്കേമുളഞ്ഞാൽ, രാമപുരം എച്ച്. എം. ഫോറം സെക്രട്ടറി രാജേഷ് എൻ വൈ, പി.ടി.എ പ്രസിഡന്റ് ജോസ് കിഴക്കേക്കര, ഹെഡ്മിസ്ട്രസ്സ് സി.റ്റെസ്സ് എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments