ആലപ്പുഴയിൽ നിന്നും വന്ന സഞ്ചാരികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. മടങ്ങിവരവെ ഇറക്കത്തിൽ ബസ്സിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു.
റോഡരികിൽ ഉണ്ടായിരുന്ന റബർമരത്തിൽ ഇടിച്ചാണ് ബസ് നിന്നത്. താഴേക്ക് പതിച്ചിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു. ബസിടിച്ച് മരം മറിഞ്ഞുവീണു. മറ്റൊരു മരവും ഒടിഞ്ഞിട്ടുണ്ട്.
അപകടത്തിൽ കുട്ടികൾ അടക്കം 20 ഓളം പേർക്കാണ് പരിക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments