പൂഞ്ഞാർ പഞ്ചായത്തിലെ പനച്ചിപ്പാറ പടിക്കമുറ്റം പെരുനിലം റോഡിലെ പഴൂർക്കടവ് നടപ്പാലത്തിൽ വെള്ളം കയറി. വെള്ളിയാഴ്ച മൂന്നു മണി മുതൽ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലനാട് പഞ്ചായത്തുകളിൽ ശക്തമായ മഴയാണ് പെയ്തത്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴയിൽ 3.30 മുതൽ ആറു മണിവരെ 124 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത് തലനാട് പഞ്ചായത്തിലെ മേലടുക്കത്ത് 64 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.
ഉരുൾപൊട്ടൽ ഭീഷണി ഉള്ളതിനാൽ പൂഞ്ഞാർ തെക്കേക്കര , കൂട്ടിക്കൽ പഞ്ചായത്തുകളിൽ ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയതായി ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് അറിയിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments