Latest News
Loading...

ഇത്തവണയും ഓവറോൾ കിരീടം ജിഎം എൽ പി എസിന്



ഈരാറ്റുപേട്ട ഉപജില്ല കായികമേളയിൽ എൽ പി വിഭാഗം ഓവറോൾ കിരീടം ജിഎം എൽ പി എസ് ഈരാറ്റുപേട്ട നിലനിർത്തി. എൽപി മിനി ഗേൾസ് ഓവറോൾ, എൽപി കിഡീസ് ഗേൾസ് ഓവറോൾ, എൽപി മിനി ബോയ്സ് റണ്ണറപ്പ്, എൽ പി ഗവൺമെന്റ് സ്കൂൾ ഓവറോൾ, എൽ പി വിഭാഗം ഓവറോൾ, എന്നിവ കരസ്ഥമാക്കിയാണ്  ഓവറോൾ കിരീടം നിലനിർത്തിയത്.




 വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി എം അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി.തൽഹത്ത്, നിസാർ, സജിത്ത്, സുമീറ, ജിനു, എന്നിവർ സംസാരിച്ചു. 



പിടിഎ പ്രസിഡണ്ട് ശ്രീ ഹുസൈൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ് സ്വാഗതവും മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments