ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയിൽ ജി.എം എൽ.പി.എസ് ഈരാറ്റുപേട്ട മികച്ച വിജയം നേടി. സയൻസ് ഓവറോൾ ഫസ്റ്റ്, സോഷ്യൽ സയൻസ് ഓവറോൾ സെക്കൻഡ്, വർക്ക് എക്സ്പീരിയൻസ് ഓവറോൾ തേർഡ്, സയൻസ് ഫെയർ ഗവൺമെന്റ് വിഭാഗം ഓവറോൾ ഫസ്റ്റ്, മാത്‍സ് ഗവൺമെന്റ് വിഭാഗം ഓവറോൾ ഫസ്റ്റ്, പ്രവർത്തിപരിചയ മേള ഗവൺമെന്റ് വിഭാഗം ഓവറോൾ ഫസ്റ്റ്, സോഷ്യൽ സയൻസ് മേള ഗവൺമെന്റ് വിഭാഗം ഓവറോൾ ഫസ്റ്റ്, എന്നിവ കരസ്ഥമാക്കിയാണ് മികച്ച വിജയം കൈവരിച്ചത്.
വിജയികളെ ആദരിക്കുന്ന ചടങ്ങ് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പിഎം അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ബിൻസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പി കെ നൗഷാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ് സ്വാഗതവും മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments