ഒരുകോടി 34 ലക്ഷം രൂപ ചെലവിട്ട് ഹൈടെക് ക്ലാസ് മുറികളുമായി ആധുനികരീതിയിൽ നിർമിച്ച ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച (ഒക്‌ടോബർ 5) രാവിലെ 10.30ന് മുഖ്യമ്വന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായിരിക്കും. ചടങ്ങിൽ 30 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 സ്‌കൂൾ കെട്ടിടങ്ങളുടെ തറക്കല്ലീടിലും മുഖ്യമന്ത്രി നിർവഹിക്കും.
സ്‌കൂൾ തല പരിപാടി സഹകരണ തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. ശിലാഫലക അനാച്ഛാദനം നടത്തും. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ അധ്യക്ഷയായിരിക്കും. ആന്റോ ആന്റണി എം.പി. വിശിഷ്ടാതിഥി ആകും. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കിഫ്ബിയിൽ നിന്ന് ഒരുകോടി 28 ലക്ഷം രൂപയും എം.എൽ.എ. ഫണ്ടിൽ നിന്ന് ആറുലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിട സമുച്ചയം നിർമിച്ചിട്ടുള്ളത്.
നഗരസഭ ഉപാധ്യക്ഷൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ്, സ്ഥിരം സമിതി അധ്യക്ഷരായ സുഹാന ജിയാസ്, ഫാസില അബ്‌സർ, ഫസൽ റഷീദ്, ഷെഫ്‌ന അമീൻ, അബ്ദുൽ ഖാദർ, നരഗസഭാംഗങ്ങളായ ഫാത്തിമ മാഹിൻ, പി.ആർ. ഫൈസൽ, അൻസർ പുള്ളോലിൽ, കെ.പി. സിയാദ്, ലീന ജെയിംസ്, സജീർ ഇസ്മയിൽ, ഷൈമ റസാക്ക്, സുനിത ഇസ്മയിൽ, റിയാസ് പ്ലാമൂട്ടിൽ, ഫാത്തിമ ഷാഹുൽ, എസ്.കെ. നൗഫൽ, സുനിൽകുമാർ, നൗഫിയ ഇസ്മയിൽ, നസീറ സുബൈർ, നാസർ വെളളൂപറമ്പിൽ, അബ്ദുൽ ലത്തീഫ്, ഹസീബ് കപ്പിത്താൻ, റിസ്‌വാന സവാദ്, സഹല ഫിർദൗസ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, കോട്ടയം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എൻ.വിജി, വിദ്യാകിരണം പദ്ധതി ജില്ലാ കോഡിനേറ്റർ കെ.ജെ. പ്രസാദ്,
കില ചീഫ് മാനേജർ കെ.സി. സുബ്രഹ്‌മണ്യൻ, ഈരാറ്റുപേട്ട ഗവ. എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എസ്.ജവാദ്, കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ:. ഇ.ടി. രാകേഷ്, ഈരാറ്റുപേട്ട എ.ഇ.ഒ: ഷംല ബീവി, ഈരാറ്റുപേട്ട ബി.പി.സി. ബിൻസ് ജോസഫ്, ഈരാറ്റുപേട്ട ബി.എഡ്. സെന്റർ പ്രിൻസിപ്പൽ റോസ് ലിറ്റ് മൈക്കിൾ, ഈരാറ്റുപേട്ട ഗവ. എച്ച്.എസ്.എസ്. ഹെഡ്മിസ്ട്രസ് സിസി പൈകടയിൽ, എസ്.എം.ഡി.സി. ചെയർമാൻ വി.എം. അബ്ദുള്ള ഖാൻ, പി.ടി.എ. പ്രസിഡന്റ് അനസ് പാറയിൽ, വൈസ് പ്രസിഡന്റ് മുജീബ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കുര്യാക്കോസ് ജോസഫ്, അനസ് നാസർ, ഇ.കെ. മുജീബ്, കെ.എ. മുഹമ്മദ് ഹാഷിം, ജെയിംസ് വലിയവീട്ടിൽ, അക്ബർ നൗഷാദ്, റഫീഖ് പട്ടരുപറമ്പിൽ, റസീം മുതുകാട്, അഗസ്റ്റിൻ സേവ്യർ എന്നിവർ പ്രസംഗിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments